കോണ്‍ഗ്രസ്സ്,ലീഗ്- ബിജെപി സഖ്യം;കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണം:എല്‍.ഡി.എഫ്
മാനന്തവാടി:തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ്,ലീഗ്-ബി.ജെ.പി സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വീതം വെക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചെയ്തതെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.കുടുംബശ്രീ - സി.ഡി.എസ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയോടെ മുന്‍ ബ്ളോക്ക് പഞ്ചായത്തംഗo കൂടിയായ കോണ്‍ഗ്രസ്സ് പ്രതിനിധി സി.ഡി.എസ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ബി ജെ പി ധാരണ പ്രകാരം വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിനിധിയെ യുഡിഎഫ് പിന്തുണച്ചു. മുമ്പ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന സ്വന്തം പ്രതിനിധിയെ തന്നെ പിന്‍വലിച്ച് കൊണ്ടാണ് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ബി ജെ പി യോടുള്ള കുറ് പരസ്യമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ലീഗ് കോണ്‍ഗ്രസ്സ് പാര്‍ട്ടികളിലെ ചില നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി തന്നെ പ്രതിഷേധിച്ചിട്ടുണ്ട്.ബി ജെ.പി സഖ്യം സംബന്ധിച്ച് സ്വന്തം അണികളെയെങ്കിലും ബോധ്യപ്പെടുത്താന്‍ ലീഗ് കോണ്‍ഗ്രസ്റ്റ് നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ്സ്- ലീഗ്- ബിജെപി സഖ്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ യു.ഡി എഫിന്റ് ജില്ലാ ,സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ്പ്രസിഡന്റ് ഷൈമ മുരളിധരന്, സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാനായ ബാബു ഷജില്‍ കുമാര്‍, ബെന്നി ആന്റണി, എന്‍.ജെ.ഷജിത്ത്, അംഗങ്ങളായ സി.പ്രസാദ്, കെ.ഷബിത ,സുരേഷ് ബാബു, സിന്ധു സന്തോഷ്, ഷീജ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍