ലൈബ്രറി വാര്‍ഷികാഘോഷവും സജീവ പ്രവര്‍ത്തകനെ ആദരിക്കലും
കല്ലുമൊട്ടന്‍കുന്ന് ഉദയ ലൈബ്രറിയുടെ പതിനഞ്ചാം വാര്‍ഷികവും സജീവ പ്രവര്ത്തകന് ജോസ് തേമ്പ്രയെ ആദരിക്കലും നടത്തി.പരിപാടി മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രദിപ ശശി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് പി.എന്‍ സുനീഷ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ നഗരസഭ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന് പി.ടി.ബിജു ജോസ് തേമ്പ്രയിലിനെ പൊന്നാടയണിയിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന് കര്‍മ്മ രേഖ പ്രകാശനം ചെയ്തു.വായന ശാല സെക്രട്ടറി ബേബി തണ്ടേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.താലൂക്ക് കൗണ്‍സില്‍ അംഗം ടി.ജെ.റോബി മാസ്റ്റര്‍ സ്വാഗതവും വായനശാല ജോയിന്റ് സെക്രട്ടറി ശ്രി. സി. എസ് രമേഷ് നന്ദിയും പറഞ്ഞ യോഗത്തില്‍ ടി.എന്‍ തങ്കപ്പന്, റെജി പന്നിക്കോട്ട്, എ.ഡി.എസ്.പ്രസിഡണ്ട് സെലിന് ബേബി,ലീല പുരുഷോത്തമന് , ജ്യോതി അനില്‍, സുമി രാജേഷ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഉദയയുടെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാസന്ധ്യയും എ.ബി.സി ട്രാക്ക് വോയ്സിന്റെ ഗാനമേളയും നടന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍