പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം ;യുവാവിനെ അറസ്റ്റ് ചെയ്തു
മേപ്പാടി തൃക്കൈപ്പറ്റ പുളിക്കപറമ്പില്‍ സജീഷ് (30) ആണ് അറസ്റ്റിലായത്. വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശിനിയായശാന്തകുമാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ സജീഷ് ബൈക്കില്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായാണ് പരാതി. ദുര്‍മന്ത്രവാദത്തിനായി വീട്ടിലെത്തിയ സജീഷ് പരാതിക്കാരിയുടെ മകളെ പല വാഗ്ദാനങ്ങളും നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ശാന്തകുമാരി സ്ഥലത്തില്ലാതിരുന്ന സമയത്ത് സജിഷ് കുട്ടിയെ ബൈക്കില്‍ തട്ടികൊണ്ടുപോകവെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല് പ്പിക്കുകയായിരുന്നു. വെള്ളമുണ്ട പോലീസ് പ്രതിക്കെതിരെ 363,366( എ) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍