യു.ഡി.എസ്.എഫ് വിക്ടറി റാലി നടത്തി
മാനന്തവാടി: വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുപ്പില്‍ 15 ല്‍ 11 സീറ്റോടെ വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എസ്.എഫ് മാനന്തവാടി ടൗണില്‍ വിക്ടറി റാലി നടത്തി. എസ്.എഫ്.ഐയും ഇടത് അദ്ധ്യാപക സംഘടനകളും ഭരണ സ്വാധീനമുപയോഗിച്ച് ജനാധിപത്യ അട്ടിമറി നടത്താന്‍ ശ്രമിച്ചൂവെന്നും റിട്ടേണിംഗ് ഓഫീസര്‍ ഏകപക്ഷീയമായ നിലപാടുകള്‍ എടുത്തുവെന്നും യു.ഡി.എസ്.എഫ് മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട് റാലിയില്‍ വിദ്യാര്ത്ഥിരോഷമുയര്ന്നു.ബാന്‍ഡ് വാദ്ധ്യങ്ങള് വിക്ടറി റാലിക്ക് അകമ്പടിയേകി.റാലിക്ക് എം.എസ്.എഫ് - കെ.എസ്.യു നേതാക്കളായ അസീസ് വെള്ളമുണ്ട, അസ്ഹറുദ്ദീന് കല്ലായി, അശ്ക്കര്‍ പടയന്‍, അജ്മല്‍ ആറു വാള്, സുഷോബ്, അജില്‍, ഷംസീര്‍, ഷഫീഖ്, നിസാം, റമീസ്, മുഹമ്മദലി, സഹീല്‍ എന്നിവര്‍ നേതൃത്വം നല്കി.തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ യു.ഡി.എഫ് നേതാക്കളായ പടയന്‍ മുഹമ്മദ്, പി.വി ജോര്‍ജ്, പി.കെ അസ്മത്ത്, എക്കണ്ടി മൊയ്തൂട്ടി, സി. കുഞ്ഞബ്ദുള്ള, പി.വി.എസ് മൂസ, അഡ്വ.റഷീദ് പടയന്‍, യൂനുസലി.ടി.കെ, അസീസ് വാളാട്,കബീര്‍ മാനന്തവാടി, എ.എം നിഷാന്ത്, കേളോത്ത് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍