ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം ഫെബ്രുവരി 17ന് മാനന്തവാടിയില്‍
മാനന്തവാടി താലൂക്കിലെ പനമരം, അഞ്ചുകുന്ന്, ചെറുകാട്ടൂര്‍, പൊരുന്നന്നൂര്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2018 ഫെബ്രുവരി 17 ന് മാനന്തവാടി നാലാം മൈല്‍ മോഡേണ്‍ ഇംഗ്ലീഷ് സ്കൂളില്‍ നടത്തും. പരാതികള്‍ നാളെ(ഫെബ്രുവരി 1) മുതല്‍ 12 വരെ മാനന്തവാടി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജുകളിലും പ്രവൃത്തി ദിവസങ്ങളില്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാം.അപേക്ഷാ ഫോറം മാനന്തവാടി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജുകളിലും ലഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍