ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിച്ച് കുഞ്ഞോം എ.യു.പി സ്കൂള്‍.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിച്ച് കുഞ്ഞോം എ.യു.പി സ്കൂള്‍.സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പാര്‍ക്ക് നിര്‍മ്മിച്ചത്.പാര്‍ക്ക് നിര്‍മ്മാണത്തിന് കെ.പി.ചന്ദ്രശേഖരന് ,വി.കെ.സതീശന് ,അജഷ് ആനന്ദ്, കെ.ബിജു ,രോഹിത്ത് എം,അഭിലാഷ് വി.എസ് ,മഹീന്ദ്രന് പി.ടിതുടങ്ങിയ അധ്യാപകര്‍ നേതൃത്വം നല്കി.പാര്‍ക്കിന്റെ ഉദ്ഘാടനം സ്കൂളിന്റെ നൂറ്റിപ്പതിനൊന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍