രക്തസാക്ഷിദിനം ആചരിച്ചു
മുട്ടില്‍: മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ യോഗം മുന്‍ എം.എല്‍.എ എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ഗാന്ധിജി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ മതേതരത്വവും, ജനാധിപത്യവും രാജ്യത്ത് ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന വെല്ലുവിളികള്‍ ശക്തമായി നേരിടുന്നതിന് വേണ്ടി ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്‍ ഡി അപ്പച്ചന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായിരുന്നു. ബിനു തോമസ്, എം ഒ ദേവസ്യ, മോഹന്‍ദാസ്, കെ പത്മനാഭന്, മുസ്തഫ പയന്തോത്ത്, ഉമ്മര്‍ പൂപ്പറ്റ, സുന്ദര്‍രാജ്, സീമ, സജില്‍കുമാര്‍, ബാബു, ജെയിംസ്, വിജയന്, സതീശന്, വാവച്ചന്, ഫൈസല്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍