തിരുനാള്‍ സമാപിച്ചു
പുല്‍പ്പള്ളി ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്നു വന്ന തിരുനാള്‍ സമാപിച്ചു.ഇടവക വികാരി ഫാദര്‍ ജോര്‍ജ്ജ് ആലുംമൂട്ടില്‍,റവ.ഫാദര്‍ വര്‍ഗീസ് ചെങ്ങാനാമഠം,ബത്തേരി രൂപതയിലെ നവ വൈദികര്‍ എന്നിവര്‍ നാലു ദിവസങ്ങളായി കുര്‍ബാന നടത്തി.ശനിയാഴ്ച സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷവും നടന്നു.അവസാന ദിനമായ ഞായറാഴ്ച തിരുനാള്‍ കുര്ബാനക്കും ആദ്യ കുര്ബാനക്കും വന്ദ്യ തോമസ് താന്നിക്കാക്കുഴി കോര്‍- എപ്പിസ്ക്കോപ്പയുടെ കാര്‍മികത്വത്തില്‍ നടന്നു.നേര്‍ച്ച ഭക്ഷണ വിതരണത്തോടെ തിരുനാളിന് സമാപനം കുറിച്ചു.അനീഷ് തോമസ് കുഞ്ചുകാട്ടില്,ചാക്കോ പടിഞ്ഞാറത്തറയില്‍,സജി മാനാട്ടുകാലായില്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍