രക്തദാനക്യാമ്പ് നടത്തി
പുല്പ്പളളിപഴശ്ശിരാജാ കോളേജ് എന്‍.എസ്.എസ്. യൂണിറ്റും ജൂനിയര്‍ ചേമ്പര്‍ ഓഫ് ഇന്റര്‍നാഷണല്‍(ജെ.സി.ഐ) മീനങ്ങാടി ശാഖയും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. ക്യാമ്പ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ.റോയ് പരിപാടി ഉദ്ഘാടനം ചെയ്തു.ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ.കര്ണ്ണന്, ജെ.സി.ഐ മീനങ്ങാടി പ്രസിഡന്റ് ബൈജു, ജെ.സി.ഐ അംഗം രഞ്ജിത്ത്, കോളേജ് എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ സ്മിത ചാക്കോ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ നന്ദു, അരുണ്‍, ഷെഫിന്, മാജിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍