പരാതി അദാലത്തുംവായനാ മുറി ഉദ്ഘാടനവും
പുല്‍പ്പള്ളി:വയനാട് ജില്ലാ പോലീസിന്റെയുംപുല്പ്പള്ളി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ ചേകാടി കുണ്ടുപാടി കോളനിയില്‍ വെച്ച് നടത്തിയ പരാതി അദാലത്തിന്റെ ഉദ്ഘാടനവും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരുക്കുന്ന വായനാ മുറിയുടെ ഉദ്ഘാടനവും മാനനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ നിര്‍വ്വഹിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു .പുല്‍പ്പള്ളി സി.ഐ.സുലൈമാന്‍, ചെതലയം റേഞ്ചര്‍ സജികുമാര്‍,എസ്.ഐ.പ്രശാന്ത് ,എ.എസ്.ഐ.സാജു.സത്യനാനന്ദന് എന്നിവര്‍ സംസാരിച്ചു.മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത പോലീസ് കാവലിലായിരുന്നു പരാതി അദാലത്ത് നടന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍