ജൈവ പച്ചക്കറി കൃഷിയുമായി നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍.
ആരോഗ്യ പരിപാലനത്തോടൊപ്പം ആശുപത്രി വക സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി തീര്‍ത്ത് നല്ലൂര് നാട് ഗവ: ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍.കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ പച്ചക്കറി തോട്ടത്തില്‍ നൂറ് മേനി വിളയും ലഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും എടവക ഗ്രാമ പഞ്ചായത്തിന്റെയും സഹകരണം കൂടി ലഭിച്ചതോടെ ഡോക്ടര്‍മാരും ജീവനകാരും കൈമെയ് മറന്ന് പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു.ആതുര സേവനത്തോടൊപ്പം ആശുപത്രി വക സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടം തന്നെയാണ് നല്ലൂര് നാട് ഗവ: ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ജീവനകാരും ചേര്‍ന്ന് ഒരുക്കിയത്.75 സെന്റ് സ്ഥലത്ത് കാബേജ്, കോളി ഫ്ലവര്‍, തക്കാളി, ചോളം, പച്ചമുളക്, വഴുതനങ്ങ ,ചൈനീസ് കേബേജ്, തുടങ്ങി പച്ചക്കറി തോട്ടം ഒരുക്കിയത്.തികച്ചും ജൈവ രീതിയില്‍ തന്നെയാണ് പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചതും സ്പ്രിoഗ്ലര്‍ ഉപയോഗിക്ക് കൃത്യമായ നനയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഇവര്‍ സ്വീകരിച്ചത് ആരോഗ്യപരിപാലനത്തോടൊപ്പം ഇത്തരം ജൈവ പച്ചക്കറി തോട്ടം ഒരുക്കാന്‍ സാധിച്ചത് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ന മികവാണെന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സഹദേവന് പറഞ്ഞു.
സ്റ്റാഫ് കൗണ്‍സില്‍ കണ്‍വീനര്‍ വി.കെ.രജീഷ് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ജീവനകാര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് 75 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ഇറക്കാന്‍ സാധ്യമായത് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും എടവക ഗ്രാമ പഞ്ചായത്ത് എടവക കഷിഭവന് എന്നിവരുടെ സഹകരണവും തോട്ടമൊരുക്കാന്‍ ഇവര്‍ക്ക് പ്രചോദനമായി. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരം മാതൃകകള്‍ പിന്തുടരണമെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍