പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു;മാസങ്ങളായിട്ടും നടപടികളില്ല
മാനന്തവാടി:കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. മാനന്തവാടി മൈസൂര്‍ റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.വേനല്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല. വെള്ളം ഒഴുകാന്‍ തുടങ്ങിയതിനാല്‍ തന്നെ അന്തര്‍ സംസ്ഥാന പാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട് ഇത് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതിനും, റോഡ് തകരുന്നതിനും കാരണമായി തീരും. പൊട്ടിയ പൈപ്പ് നന്നാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍