അടച്ചിട്ട വീടുകളില്‍ മോഷണ ശ്രമം; സ്കൂട്ടര്‍ മോഷണം പോയി
വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലെ കോറോത്തും, ചീപ്പാടും അടച്ചിട്ട വീടുകളുടെ പൂട്ടുകള്‍ കുത്തിപ്പൊളിച്ച് മോഷണ ശ്രമം. കോറോം വില്ലേജ് ഓഫീസിന് പരിസരത്തെ കക്കാട്ടുമ്മല് ഹബീബ് റഹ്മാന്റെ വീട്ടിലും, ചീപ്പാട് ശ്രീ മുരുഗാലയ ഫര്‍ണിച്ചര്‍ ഉടമ രാമപുരത്ത് രാമന്റെ വീട്ടിലുമാണ് മോഷണ ശ്രമം ഉണ്ടായത്. വീടിന്റെ മുന്‍വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരിക്കുകയാണ്. ഇരുവരുടേയും വീട്ടിനുള്ളില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രാമന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 12 ജി 2911 നമ്പര്‍ സ്കൂട്ടര്‍ കളവ് പോയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഹബീബും ഭാര്യയും വിദേശത്താണുണ്ടായിരുന്നത്. ഭാര്യ ഇന്ന് നാട്ടിലേക്ക് വന്നിട്ടുണ്ട്. ഉടമസ്ഥരെത്തിയാലേ എന്തെങ്കിലും കളവ് പോയിട്ടുണ്ടോയെന്ന് മനസ്സിലാകുകയുള്ളു. അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം സജീവമാകുന്നതിന്റെ ഭാഗമാണിതെന്ന് സൂചനയുണ്ട്. വീട് അടച്ചിട്ട് ദുരെയാത്ര പോകുന്നവര്‍ പോലീസില്‍ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍