ദ്വാരക എ.യു.പി സ്കൂള്‍;ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഫെബ്രുവരി 2 ന്
മാനന്തവാടി:പൊതുജന പങ്കാളിത്തത്തോടെ ദ്വാരക എ.യു.പി സ്കൂളില്‍ നിര്‍മ്മിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഫെബ്രുവരി 2 ന് നടക്കും. രാവിലെ 10 മണിക്ക് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പുതിയകാലഘട്ടത്തിനനുസരിച്ച് ഹൈടെക് ക്ലാസ് റൂമുകള്‍ സ്കൂളുകള്‍ക്ക് അനിവാര്യമാണ്. ഗവണ്മെന്റ് ഇതിന് മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും പൊതുജന പങ്കാളിത്തത്തോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന കേരള ഗവണ്മെന്റ് നയങ്ങളോട് നൂറു ശതമാനം പ്രതിബദ്ധത പുലര്‍ത്തി കൊണ്ട് യാതൊരു വിധ ഗവണ്മെന്റ് ഫണ്ടുകളും ഉപയോഗിക്കാതെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍,പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 8 ലക്ഷം രൂപ മുടക്കിയാണ് നാല് അത്യാധുനിക ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് തേക്കനാടി,പ്രധാന അധ്യാപകന് .ഷാജി വര്‍ഗ്ഗീസ്,എടവക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജില്‍സണ്‍ തൂപ്പുംങ്കര,പി.റ്റി.എ പ്രസിഡന്റ് നാസര്‍ കീപ്പ്രത്ത്,അധ്യാപകരായ ജോണ്സണ് കുര്യാക്കോസ്, ഷില്‍സണ്‍ മാത്യു, ജിതേഷ് ജോസ്, പി.ജെ ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍