മൂലധനം പ്രസിദ്ധീകണം; നൂറ്റിയമ്പതാം വാര്‍ഷികാചരണം നടത്തി.
മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സിലും ചൂട്ടക്കടവ് ഇ.എം.എസ് ഗ്രന്ഥാലയവും സംയുക്തമായി കാറല്‍ മാക്സിന്റെ മൂലധനം പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം നടത്തി.താലൂക്ക്തല ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം വേണു മുള്ളോട്ട് ഉദ്ഘാടനം ചെയ്തു. സി.എസ്.ശ്രീജിത്ത് വിഷയാവതരണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് പി.രാജന് അധ്യക്ഷത വഹിച്ചു.അസീസ് മാസ്റ്റര്‍, ആര്.അജയകുമാര്‍, പി.സുരേഷ് ബാബു ,കെ .ടി.വിനു സംസാരിച്ചു.സെക്രട്ടറി ഷാനശ്രീനി സ്വാഗതവും വി.കിരണ്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍