പനമരം സ്കൂള്‍ ഓഫ് നഴ്സിങ്ങ്: ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ലോറെന്‍സ് നൈറ്റിംഗേലിനെ അനുസ്മരി ച്ചു കൊണ്ട് പനമരം നഴ്സിംഗ് സ്കൂളിലെ പതിനഞ്ചാമത് ബാച്ച് വിദ്യാര്‍ത്ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു. ചടങ്ങിന്റെ ഉത്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി.ജിതേഷ് നിര്‍വഹിച്ചു. നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജാന്നപ്രകാശം ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.സോണി ബി സ്വാഗതവും കൃഷ്ണ പ്രിയ നന്ദിയും പറഞ്ഞു.പനമരം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷീജ, നഴ്സിംഗ് ട്യൂട്ടര്‍ ശ്രീലത, പനമരം സി.എച്.സി ഹെഡ് നേഴ്സ് അന്നമ്മ, കെ.ജി.എസ്.എന്‍.എ അഡൈ്വസര്‍ ജിയേഷ് ജോസഫ്,പി.ടി.എ. പ്രസിഡണ്ട് വര്‍ഗീസ്,വിദ്യാര്‍ഥി പ്രതിനിധി ജുമാന തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍