അനുഗ്രഹം തേടി തണലില്‍
മാനന്തവാടി:വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ പുതുതായി ചുമതലയേറ്റ വിദ്യാര്‍ത്ഥി യൂണിയന് ഭാരവാഹികള്‍ തണല്‍ വൃദ്ധ സദനത്തില്‍ അനുഗ്രഹം തേടാന്‍ എത്തി. തണല്‍ അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചു സന്തോഷം പങ്കിട്ട യൂണിയന് ഭാരവാഹികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചാണ് തണലില്‍ നിന്ന് മടങ്ങിയത്. വിദ്യാര്‍ത്ഥി യൂണിയന് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫാഹിസ്, തണല്‍ പ്രസിഡന്റ് മാത്യു. വി, സെക്രട്ടറി വിനോദിനി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒഴിവു ദിനങ്ങളില്‍ തണലില്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഐഡിയല്‍ സ്റ്റുഡന്റസ് വിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ മെഹ്നാസ് ടി പി തണല്‍ അധികൃതര്‍ക്ക് ഉറപ്പ് നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍