പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹവീട് നിര്‍മ്മിച്ചു നല്കി
മാനന്തവാടി ഗവ.കോളേജ് എന്‍.എസ്.എസ്.വിദ്യാര്‍ത്ഥി കൂട്ടായ്മ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് എന്‍.എസ്.എസ്.വിദ്യാര്ര്ത്ഥികള് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബത്തിന് സ്നേഹവീട് നിര്‍മ്മിച്ചു നല്കി.6 ലക്ഷം രൂപ ചിലവില്‍ 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കിയത്.എടവക പായോട് സ്വദേശിയായ പുഷ്പലതക്കാണ് മാനന്തവാടി ഗവ:കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് സേനഹവീട് നിര്‍മ്മിച്ചു നല്‍കിയത്.നിര്‍ദ്ധന കുടുംബമായ പുഷ്പലതയുടെ രണ്ട് മക്കള്‍ മാനന്തവാടി ഗവ:കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.പഠനത്തില്‍ മിടുക്കിയായ രണ്ട് പേരും പoനം ഇപ്പോഴും തുടരുന്നു. കയറി കിടക്കാന്‍ നല്ലൊരു വീട് എന്നതായിരുന്നു പുഷ്പലതയുടെ മക്കളുടെയും സ്വപ്നം ഇത് കണ്ടറിഞ്ഞ കോളേജ് എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍ ഗ്രാമപഞ്ചായത്തിന്റെയും കല്‍പ്പറ്റ - മാനന്തവാടി ഗവ:കോളേജ് അധ്യാപകര്‍, ജനമൈത്രി പോലീസ്, പഴശ്ശി ഗ്രന്ഥാലയം പായോട് നിവാസികള്‍ എന്നിവരുടെ സഹായത്തോടെ വീട് നിര്‍മ്മിച്ചു നല്‍കിയത്.വീട് നിര്‍മ്മിച്ചു തന്നത് അനുഗ്രഹമായെന്ന് പുഷ്പലതയും പറയുന്നു.കഴിഞ്ഞ ദിവസം പാല്കാച്ച് കര്‍മ്മവും നടത്തി.കോളേജിലെ എന്‍.എസ്.എസ്.കോ-ഓഡിനേറ്റര്‍മാരായ എ.കെ.സുമേഷ്, ടി. ശ്രീജിത്ത്, വളണ്ടിയര്‍മാരായ ജോസഫ് മാത്യു, ജോമോന്, ജെറിന്, ഷിതിന് കുമാര്‍ തുടണിയവര് വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍