വോളി ഫെസ്റ്റ്:വോളി അക്കാദമി കല്ലൂര്‍ ജേതാക്കള്‍
മാനന്തവാടി: സി.പി.ഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 7,8,9 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുന്ന സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വാളാട് വെച്ച് സംഘടിപ്പിച്ച മുന്‍ എം.എല്‍.എ കെ.കെ.അണ്ണന്റെയും സി.പി.ഐ നേതാവ് പുളക്കോട് ചേക്കുവിന്റെയും സമരണാര്‍ത്ഥം നടത്തിയ വോളിബോള്‍ വോളി ഫെസ്റ്റില്‍ വോളി അക്കാദമി കല്ലൂര്‍ ജേതാക്കളയി.പാരഡൈസ് അഞ്ചാംമൈല്‍ രണ്ടാം സ്ഥാനം നേടി.വിജയികള്‍ക്ക് സിപിഐ ജില്ല സെക്രട്ടറി വിജയന് ചെറുകര സമ്മാനങ്ങള്‍ വിതരണം ചെയ്തു.ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ഇജെ ബാബു, വോളിബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കൊച്ചിഹമിദ്, പഞ്ചായത്ത് അംഗം ദിനേശ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍