ജില്ലാതല കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പച്ചു
കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്വയനാട് ജില്ലാ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നാടന്‍ കലകളുടെ പ്രദര്‍ശനവും, നാടന്‍പാട്ട് മത്സരവും നടത്തി. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചുപ്പുടി, നാടോടി നൃത്തം, ഓടകുഴല്‍ തുടങ്ങിയ അനുഷ്ഠാന കലകളുമായി മാനന്തവാടി തലൂക്കില്‍ നിന്ന് ജില്ലാ സംസ്ഥാന വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ കലാകാരന്മാരാണ് അണിനിരന്നത്. നാടന്‍ പാട്ട് മത്സരത്തില്‍ ചിലമ്പ് നാടന്‍പാട്ട് സംഘം ഒന്നാം സ്ഥാനവും ഡെല്നാഡെന്നീഷ് & ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി നിര്‍വ്വഹിച്ചു.മഞ്ജുള അശോകന്, അലക്സ് കല്‍പ്പകവാടി, പി.എന്‍.ജോത്യപ്രസാദ്, അശോകന് കൊയിലേരി, ഇയ്യാസ് നെഹ്റുയുകേന്ദ്ര, കമ്മന മോഹനന്, കുഞ്ഞികൃഷ്ണന്, ബിജു മഠത്തും പടി, സജി.ടി.,ഷാജി തോമസ്, ലാജി ജോണ്‍ പടിയറ, ശരണ്യ ശ്രീജിത്ത്, ലിബിന് അട്ടക്കുഴി, കുഞ്ഞികൃഷ്ണന് കൊയിലേരി, ജോമിന് സാമുവല്‍, സാംസണ്ണി, ആല്ബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍