പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം;യൂത്ത് കോണ്‍ഗ്രസ്
വാരാമ്പറ്റ: രാത്രി കാലങ്ങളില്‍ വാരാമ്പറ്റ പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇതിന് മുമ്പേ വെളളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. വേനല്‍ക്കാലത്ത് കൊച്ചാറ ആദിവാസി കോളനിയടക്കം അത്തിക്കൊല്ലി ആറു വാള് പ്രദേശത്തുകാര്‍ക്ക് കുടിവെള്ള സ്രോതസായ പുഴ ദിവസം തോറും നശിച്ച് കൊണ്ടിരിക്കയാണ് .പുഴയിലെ വെള്ളം ഇപ്പോള്‍ യാതൊരു ഉപയോഗത്തിനും പറ്റാത്ത വിധം മലിനമായിരിക്കയാണ് ,ഒട്ടേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന ഈ പുഴ സംരക്ഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പുഴയുടെ ഇരു ഭാഗങ്ങളിലെ കാട് ചെത്തി വൃത്തിയാക്കുകയും ബാണാസുര ഡാമില്‍ നിന്നും നിശ്ചിത വെള്ളം തുറന്ന് വിടുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സിറാജ് കമ്പ- ജിജി പോള്‍ ,പിടി മുത്തലിബ്, ജിതിന് തോമസ്.ബിജിത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍