റിപ്പബ്ലിക് ദിനത്തിലും സേവന പ്രവര്‍ത്തനങ്ങളുമായി എസ്.പി.സി വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി ജയശ്രീഹയര് സെക്കണ്ടറി സ്ക്കൂള് എസ്.പി.സി ,എന്‍.എസ്.എസ് കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ എരിയപ്പിള്ളി മുതല്‍ കേളക്കവല വരെയുള്ള സംസ്ഥാന പാതയോരത്തെ ഇരുവശങ്ങളിലെയും കാടുകള്‍ വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തും റിപ്പബ്ലിക് ദിനത്തില്‍ മാതൃകയായി.സ്ക്കൂള് പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ് ,ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗ്ഗീസ്,പി.എ നാസര്‍, അനിഷാ ദേവി, എന്‍.എന്‍ ചന്ദ്രബാബു, കെ.പി ഗോവിന്ദന് കുട്ടി ,പ്രവീണ്‍ ജേക്കബ്, എം.സി.സാബു, അനുപം വൈശാഖി,ടോണി ബിജു,സോഫിയ ബാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍