അഡ്വ.ടി മണിക്ക് സ്വീകരണവും യാദവ സമുദായ കണ്‍വെന്‍ഷനും
പളനി മുരുക ക്ഷേത്രത്തിന്റെ കീഴിലുള്ള യാദവ ( കൗരവനായ്ക്കന്മാര്) ട്രസ്റ്റിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിങ്ങ് ട്രസ്റ്റി അഡ്വ.ടി മണിക്ക് സ്വീകരണവും മാനന്തവാടി ബ്ലോക്ക് യാദവ സമുദായ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു.കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റും മാനേജിങ്ങ് ട്രസ്റ്റിയുമായ അഡ്വ.ടി മണി ഉദ്ഘാടനം ചെയ്തു.സമുദായ പ്രസിഡന്റ് എം എസ് മോഹനന് അദ്ധ്യക്ഷത വഹിച്ചു.എം ജി രമേശന് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് എം വി സുരേന്ദ്രന്, സംസ്ഥാന രക്ഷാതികാരി സി കെ പളനിസ്വാമി, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം കെ ജിജേഷ്, ബ്ലോക്ക വൈസ് പ്രസിഡന്റ് വി എം ഗോപാലന് ,ബി എം ഗുണപാലന്‍ , ടി രാജേഷ് ,ടി മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. എം കെ മഹേഷ് നന്ദിപറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍