എന്‍ജിനീയറിങ് കോളജ്; യുഡിഎസ്എഫിന് ജയം
മാനന്തവാടി :ഗവ.എന്‍ജിനീയറിങ് കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിന്ജയം.ചെയര്മാന്, സ്റ്റുഡന്റ് എഡിറ്റര്‍ സീറ്റുകള്‍ പിടിച്ചെടുത്ത് എസ്എഫ്ഐയുംകരുത്ത് കാട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.വിജയികള്‍:സി.ബി. ശ്യാം സുന്ദര്‍ ജിത്ത്( ചെയര്മാന്), ടി.ബി. മെഹനാസ്(വൈസ്.ചെയര്‍പഴ്സണ്‍), ടി.എം. മുഹമ്മദ് ഫാഹിസ്(ജനറല്‍ സെക്രട്ടറി), ടി.പി. ഹസ്നഷെറിന്(ജോ. സെക്ര), സി. സോനു( ഫൈന്‍ആര്‍ട്സ് സെക്ര), അജയ് പ്രകാശ്(സ്റ്റുഡന്റ്ക്യാപ്റ്റന്), എന്‍.പി. സുജീഷ് സുന്ദര്‍(സ്റ്റുഡന്റ് എഡിറ്റര്‍). ഇരുവിഭാഗവും വിജയാഹ്ലാദ പ്രകടനം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍