സിഡിഎസ് ഭരണസമിതി സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും
മാനന്തവാടി നഗരസഭയിലെ കുടുംബശീ സി.ഡി.എസ്.ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ്. കൗണ്‍സിലര്‍മാരും, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികളും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്ത്യന് അറിയിച്ചു.കഴിഞ്ഞ ദിവസം നടന്ന പുതിയിടം എ.ഡി.എസ്.തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചൂവെന്നാരോപിച്ചാണ് പ്രതിഷേധം. കുടുംബശ്രി അംഗങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചൂവെന്നാരോപിച്ച് പ്രതിഷേധവുമായി കഴിഞ്ഞദിവസം യൂഡിഎഫ് രംഗത്ത് വന്നിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍