ജോര്‍ജ് കുഴിവേലിയെ ജനുവരി26ന് ആദരിക്കും
മാനന്തവാടി: ജില്ലയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖവ്യക്തിത്വമായ ജോര്‍ജ് കുഴിവേലിയെ സമത വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്ജനുവരി 26ന് ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. രാം മനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും ആയങ്ങളെ എക്കാലവും നെഞ്ചോട് ചേര്‍ത്ത് പിടിച്ച രാഷ്ട്രീയ നേതാവായ ജോര്ജ്നവതിയില് എത്തി നില്‍ക്കുകയാണ്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സോഷ്യലിസ്റ്റ്നേതാവായ ജോര്‍ജിനെ ആദരിക്കുന്ന ചടങ്ങില്‍ വിവിധ കാലങ്ങളിലായി അദ്ദേഹത്തോട് ഒപ്പം പ്രവര്‍ത്തിച്ചവര്‍ ഒത്തുചേരും. ഐ.എം.ഒ ഹാളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് ഒ.ആര്. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. മതേരര-ജനാധിപത്യസമ്മേളനമായാണ് ആദരിക്കല്‍ ചടങ്ങ് നടത്തുന്നതെന്ന് സംഘാടക സമിതി ചെയര്മാന് ഡോ.എ. ഗോകുല്‍ദേവ്, കണ്‍വീനര്‍ പി.എം. ഷബീറലി, ജുനൈദ് കൈപ്പാണി എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍