പി.എസ്.സി പരീക്ഷ ക്രമക്കേട് അന്വേഷിക്കണം:യൂത്ത് കോണ്‍ഗ്രസ്
മാനന്തവാടി:സംസ്ഥാന തലത്തില്‍ നടന്ന എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യങ്ങളുമായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് ഉചിതമായ തിരുത്തലുകള്‍ വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നടന്ന പരീക്ഷയില്‍ സിലബസിനു പുറത്ത് നിന്നും മറ്റു ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചുമാണ് പി.എസ്.സി.യുടെ ഇരുട്ടടി.വയനാട്ടില്‍ നിന്ന് തന്നെ നൂറ് കണക്കിന് ആളുകളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഇത്രയും ആരോപണ വിധേയമായ പരീക്ഷ റദ്ദുചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവിശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. പി.ടി.മുത്തലിബ്,അഷ്കര്‍ മാനന്തവാടി ,ശ്യാംരാജ്, അജ്മല്‍, റോബിന്, ഷംസീര്‍ അരണപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍