കെ.ജി.എസ്.എന്‍.എ ഡി.എം.ഒ. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മാനന്തവാടി:കേരള ഗവണ്മെന്റ് സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡി.എം.ഒ. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മുടങ്ങിക്കിടക്കുന്ന സ്റ്റൈപെന്റ്പുനസ്ഥാപിക്കുക,സ്റ്റൈപെന്റ്പകാലോചിതമായി വര്‍ദ്ധിപ്പിക്കുക,മാനന്തവാടിയില്‍ തുടങ്ങാനിരിക്കുന്ന ഗവ. നേഴ്സിംഗ് സ്കൂള്‍ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കുക,നേഴ്സിംഗ് ഹോസ്റ്റലുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക.തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.കേരള വ്യാപാര വികസന സമിതി സംസ്ഥാന കമ്മിറ്റിയംഗം വി.കെ തുളസീദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കെ.ജി.എസ്.എന്‍.എ ജില്ലാ സെക്രട്ടറി അഞ്ജു ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജിയേഷ് ജോസഫ് (ജില്ലാ സെക്രട്ടറി കെ.ജി .എന്‍ .എ),അരുണ്‍കുമാര്‍ പി.വി.(കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം),അര്ജുന് (എസ്.എഫ്.ഐ മാനന്തവാടി എരിയ പ്രസിഡണ്ട്), സഫ്രാന്സിസ് കെ.എം (ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുസംസാരിച്ചു. ധര്‍ണ്ണക്ക് ഹിരണ്‍.എസ്.വിനോദ്(ജില്ല സെക്രട്ടറി കെ.ജി.എസ്.എന്‍.എ) സ്വാഗതവും അലിഡ മത്തായി ( കെ.ജി.എസ്.എന്‍.എ. ജില്ലാ കമ്മിറ്റിയംഗം) നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍