ലോട്ടറിക്കടയില്‍ നിന്നും പണവും ലോട്ടറിടിക്കറ്റും അപഹരിച്ച സംഭംവം; മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു; മോഷ്ടിച്ച ലോട്ടറി ടിക്കറ്റില്‍ 5000 രൂപ ലഭിച്ചത് മാറുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്

പുല്‍പ്പള്ളിയിലെ ലോട്ടറിക്കടയില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപയും, 28000 രൂപയുടെ ലോട്ടറി ടിക്കറ്റും മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നാഗപ്പട്ടണം കൊരവക്കുളം നടുക്കാട് ജഗന്നാഥന്‍ (58), പുല്‍പ്പള്ളി കരിമ്പന്‍കോളനി ചെല്ലപ്പന്‍ (44) എന്നിവരെയാണ് അഡി.എസ്ഐ പിടി മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബര്‍ 27 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. പുല്‍പ്പള്ളി ടൗണിലെ ലോട്ടറി വ്യാപാരിയായ മൊയ്ദീന്റെ ലോട്ടറിക്കടയില്‍ നിന്നും പട്ടാപകല്‍ 1,25,000 രൂപയും, 28,000 രൂപയുടെ അടിച്ചുവെച്ച ടിക്കറ്റും, മറ്റ് രേഖകളുമടങ്ങിയ ബാഗ് മോഷണം പോയെന്നുമായിരുന്നു പരാതി. മൊയ്ദീന്‍ കടയില്‍ നിന്നും പുറത്തുപോയ തക്കത്തിന് മോഷ്ടാക്കള്‍കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് 506/17 നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ ലോട്ടറി ടിക്കറ്റിലൊന്നില്‍ 5000 രൂപ സമ്മാനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം മോഷ്ടാക്കള്‍ പ്രസ്തുത ലോട്ടറി മാറി പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ 20000 രൂപയും മോഷ്ടിച്ച പണമുപയോഗിച്ച് വാങ്ങിയ അരപവന്റെ മോതിരവും പോലീസ് കണ്ടെത്തി. കൂടാതെ കൈവായ്പയായി രണ്ടാളുകള്‍ക്ക നല്‍കിയ 10000 രൂപയും കണ്ടെത്തി. 20000 രൂപ ബന്ധുക്കള്‍ക്ക് ബാങ്ക് വഴി അയച്ചതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. 48 ലോട്ടറി ടിക്കറ്റും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി. പുല്‍പ്പള്ളി പോലീസ് അഡി എസ്ഐ പിടി മാത്യ, ജൂനിയര്‍ എസ്ഐ പ്രതീഷ്, എഎസ്ഐ പ്രകാശന്‍, സിപിഒ പ്രജീഷ്, ഡ്രൈവര്‍ വേണു തുടങ്ങിയവരാണ് അന്വേഷണത്തില്‍ പങ്കാളികളായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍