വയനാട് റെയില്‍വേ അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നു;സജി ശങ്കര്‍
മാനന്തവാടി:വയനാട് റെയില്‍വേ അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. റെയില്‍വേ അട്ടിമറിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഒ.ആര്.കേളു എം.എല്‍.എ.ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂര്‍- നഞ്ചന്‍കോട് ആയാലും,തലശേരി മൈസൂര്‍ ആയാലും വയനാടന്‍ റെയില്‍വേ അട്ടിമറിക്കുന്നതില്‍ ഇടത്-വലത് മുന്നണിക്കള്ക്ക് തുല്ല്യ പങ്കാണ് ഉള്ളതെന്ന് സജി ശങ്കര്‍ പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം അദ്ധ്യക്ഷത വഹിച്ചു.വില്‍ഫ്രഡ് ജോസ്, വിജയന് കൂവണ, അഖില്‍ പ്രോം, രജിത അശോകന്, ജി.കെ.മാധവന്, ജോര്‍ജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍