ആരോഗ്യ ജാഗ്രത: എടവക പഞ്ചായത്തില്‍ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു
കേരളം സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ആരോഗ്യ ജാഗ്രത എടവക ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എടവക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സ്വരാജ് ഹാളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു.യോഗത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന സാംക്രമിക രോഗ പ്രധിരോധ കര്‍മ്മ പരിപാടിക്ക് രൂപം കൊടുക്കുകയും , എല്ലാ വാര്‍ഡുകളിലും 'ആരോഗ്യ സേന' രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.പ്രസ്തുത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള രോഗങ്ങളെയും ,പ്രധിരോധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് മെഡിക്കല്‍ ഓഫീസര്‍.ഡോ മുഹമ്മദ് ഷെരീഫും ,വിവിധ വകുപ്പുകള്‍ ചെയ്യണ്ട കാര്യങ്ങളെ കുറിച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. കെ. രാജീവനും വിശദീകരിച്ചു.വൈസ് പ്രസിഡന്റ് നജ്മുദ്ധീന്‍ മൂടമ്പത് ,വാര്‍ഡ് മെമ്പര്‍മാരായ കെ ടി ജയപ്രകാശ്,.വെള്ളന് ,ശ്രീമതി ഇന്ദിര എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍