ശാസ്ത്രയാന്‍ പ്രദര്‍ശനം ആലോചനയോഗം ചേര്‍ന്നു
മനന്തവാടി:കേരള സര്‍ക്കാരും റൂസയും സംയുക്തമായി മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ നടത്തുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ആലോചനയോഗം ജനറല്‍ കണ്‍വീനര്‍ സുമ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കോളേജില്‍ വെച്ച് നടന്നു. ഫെബ്രുവരി 14, 15 തീയതികളില്‍ പരിപാടി വിപുലമായി നടത്തുവാന്‍ യോഗം തീരുമാനിച്ചു. ശാസ്ത്രയാന്‍ മേളയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി കല, കായികം, ശാസ്ത്രം, മാനവിക വിഷയങ്ങളില്‍ വിവിധ പ്രദര്‍ശനങ്ങളും മത്സരങ്ങളും നടത്തുന്നതായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍