പുല്‍പ്പള്ളി റിയ ടെക്സ്റ്റയില്‍സിലാണ് ഇന്നലെ രാത്രി 8 മണിയോടെ 9 അംഗസംഘം കയറി ജീവനക്കാരെ മര്‍ദ്ധിച്ചതായും, കടയുടെ ചില്ലുകള്‍ തകര്‍ത്തതായും പരാതിയുള്ളത്. പരുക്കേറ്റ ജീവനക്കാരന് ഗോകുല്‍ (30) പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യാവസായി ഏകോപനസമിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയുന്ന ഒമ്പതോളം പേര്‍ക്കെതിരെ പുല്‍പ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍