മന്മദമൂലയില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയണ നിര്‍മ്മിച്ചു
പുല്‍പ്പള്ളി:രൂക്ഷമായിരിക്കുന്ന വരള്‍ച്ചക്കും ജലക്ഷാമത്തിനും പരിഹാരം കാണുന്നതിനായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ തടയണ നിര്‍മ്മിച്ചു. കടമാന്‍തോടിന്റെ ആരംഭമേഖലയായ മന്മദമൂലയിലാണ് തടയണ നിര്‍മ്മാണം ആരംഭിച്ചത്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കടമാന്‍തോട്, മുദ്ദള്ളിത്തോട്, കന്നാരംപുഴ എന്നിവിടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിക്കുന്നത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 80 കോടി രൂപയുടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ, കടമാന്തോട്ടില് അനുവദിച്ച പതിനൊന്നോളം തടയണകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടമാന്‍തോട്ടിലും മുദ്ദള്ളിത്തോട്ടിലും, കന്നാരംപുഴയിലും തടയണ നിര്‍മ്മിക്കുന്നത്. തടയണ നിര്‍മ്മാണം ഉദ്ഘാടനം ഐ സി ബാലകൃഷ്ണന് എം എല്‍ എ നിര്‍വ്വഹിച്ചു. ഷംസാദ് മരയ്ക്കാര്‍ അധ്യക്ഷനായിരുന്നു. ടി എസ് ദിലീപ്കുമാര്, ഷിജു തോട്ടത്തില്‍, ചന്ദ്രന് മുര്ലാനി, രജനി, അശ്വിന് വേണുഗോപാല്‍, ഷിബിന്‍, കൃഷ്ണനുണ്ണി, അനുജിത്ത്, ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍