ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മഹിത പ്രവര്‍ത്തനം ആരംഭിച്ചു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മാനന്തവാടി ആസ്ഥാനമായി വനിതാ കൂട്ടായ്മയായ മഹിത എന്ന സംഘടനപ്രവര്ത്തനമാരംഭിച്ചു.മഹിതയുടെ ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തക കാഞ്ചനമാല നിര്‍വ്വഹിച്ചു. പ്രസിഡണ്ട് കെ.ഇ റഹ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനന്തവാടി നഗരസഭ അധ്യക്ഷന്‍ വി.ആര്.പ്രവീജ് മുഖ്യാതിഥിയായിരുന്നു.സാദിര്‍ തലപ്പുഴ, ഡോ. ഷിനാസ് ബാബു, കെ.ദില്‍ഷാദ്, സി.പി.കവിത എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടിയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ ആദരിക്കുകയും നിര്‍ധനരായ 20 കുടുംബങ്ങള്‍ക്ക് പല വ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്ത ചടങ്ങില്‍ മാനന്തവാടിയിലെ വിവിധ മേഖലയില്‍ ഉള്ളവരും സാക്ഷ്യം വഹിച്ചു. മഹിതയുടെ പ്രവര്‍ത്തനം ഒരു സംഘടനയുടെയും കീഴിലല്ലയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍