സു.ബത്തേരി

പോക്‌സോ നിയമം; നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

   പോക്‌സോ നിയമം; നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍സ സ്‌കീം'സുരക്ഷിത് ബച്പന്‍ അഭിയാന്‍' എന്ന പദ്ധതിയുടെ ഭാഗമായി പോക്‌സോ നിയമ ബോധവല്‍ക്കരണ ക്ലാസ് ബത്തേരി ഭാരതിയ വിദ്യ ഭവന്‍ സ്‌കൂളില്‍ വെച്ചു നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ താര കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.  താലൂക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സണും സുല്‍ത്താന്‍ ബത്തേരി സബ് ജഡ്ജുമായ ശ്രീജ ജനാര്‍ദ്ദനന്‍ നായര്‍ പോക്‌സോ നിയമം, 2012ലെ പ്രസക്തമായ നിയമവ്യവസ്ഥകളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി പ്രജീഷ് വി.പി., പാരാ ലീഗല്‍ വോളണ്ടിയര്‍മാരായ  മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, വിസ്മയ കെ.കെ., സുനിത, അമീറ ഷിബി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.രമ ഭായ് വൈസ് പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു. 



middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ