സു.ബത്തേരി

50 രാജ്യങ്ങളുടെ പതാകകളും തലസ്ഥാനങ്ങളും തിരിച്ചറിഞ്ഞ് ലോക റെക്കോര്‍ഡ് നേടി അസൈല്‍ മുഹമ്മദ്

50 രാജ്യങ്ങളുടെ പതാകകളും തലസ്ഥാനങ്ങളും തിരിച്ചറിഞ്ഞ് ലോക റെക്കോര്‍ഡ് നേടി അസൈല്‍ മുഹമ്മദ്

ബത്തേരി: ബത്തേരി മൂനാനക്കുഴിയിലെ ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അസൈല്‍ മുഹമ്മദ് ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. 50 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയുകയും അവയുടെ തലസ്ഥാനങ്ങള്‍ പറയുകയും ഇംഗ്ലീഷ് സ്‌പെല്ലിംഗ് കൃത്യമായി പറയുകയും ചെയ്യുന്ന പ്രകടനം കേവലം 1 മിനിറ്റും 49 സെക്കന്‍ഡും കൊണ്ടാണ് അസൈല്‍ പൂര്‍ത്തിയാക്കിയത്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 50 രാജ്യങ്ങളുടെ പതാകകള്‍ ക്രമം തെറ്റിച്ച് നല്‍കിയപ്പോഴായിരുന്നു ഈ മികവാര്‍ന്ന പ്രകടനം. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ ആറ് റെക്കോര്‍ഡ് അംഗീകാരങ്ങളാണ് അസൈലിനെ തേടിയെത്തിയത്. 2019 നവംബര്‍ 13ന് ജനിച്ച അസൈല്‍ മുഹമ്മദ് നസറുദ്ദീന്‍-നിക്‌സിയ ദമ്പതികളുടെ മകനാണ്. സഹോദരന്‍: ഓസില്‍ മുഹമ്മദ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ