കൽപ്പറ്റ

കുടുംബശ്രീ ബ്ലോക്കുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും

കുടുംബശ്രീ ബ്ലോക്കുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും

കല്‍പ്പറ്റ: അയല്‍ക്കൂട്ട അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍  കല്‍പ്പറ്റ, മാനന്തവാടി ബ്ലോക്കുകളില്‍ നവംബര്‍ രണ്ടാം വാരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ട കുടുംബങ്ങളില്‍ പോഷകാഹാര അവബോധം, ശുചിത്വം എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പുകള്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. അനീമിയ പരിശോധന, പകര്‍ച്ച വ്യാധിയല്ലാത്ത രോഗങ്ങളുടെ സ്‌ക്രീനിങ്ങ്, നേത്ര പരിശോധന, കാന്‍സര്‍ സ്‌ക്രീനിങ്ങ്, ജനറല്‍ മെഡിക്കല്‍ ചെക്കപ്പ് എന്നിവ ക്യാമ്പുകളുടെ ഭാഗമായി ലഭ്യമാക്കും.   


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ