കേരളം

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശം കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവ വേദിയിലും

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശം കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവ വേദിയിലും

കണ്ണൂര്‍: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യുഎല്‍എഫ്) സന്ദേശം കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവ വേദിയിലും എത്തി. ഫെസ്റ്റിവലിന്റെ ആഫ്റ്റര്‍ മൂവി പ്രകാശനവും എല്‍.ഇ.ഡി സ്‌ക്രീന്‍ ഡിസ്‌പ്ലേയുടെ ഉദ്ഘാടനവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തിലും സെക്രട്ടറി പി.വി. വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ എം.കെ. മനോഹരന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ സമജ് എം., തളിപ്പറമ്പ് താലൂക്ക് കോഓര്‍ഡിനേറ്റര്‍ അരുണ്‍ ചിടങ്ങില്‍ എന്നിവര്‍ സന്നിഹിതരായി. ഡബ്ല്യുഎല്‍എഫ് ജനറല്‍ കണ്‍വീനറും വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി.കെ. സുധീര്‍, ഡബ്ല്യുഎല്‍എഫ്‌കോഓര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ്, ഡെലിഗേറ്റ് കമ്മിറ്റി കണ്‍വീനറും മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി. സുരേഷ് ബാബു, ഡബ്ല്യുഎല്‍എഫ്) എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖിന്‍ ശ്രീധര്‍, മീഡിയ ടീം ഹെഡ് നിധിന്‍ ഡേവിഡ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ