സ്പെഷല്‍ അധ്യാപകരുടെ പങ്ക് നിര്‍ണ്ണായകം :ടി.എസ് ദിലീപ് കുമാര്‍
പുല്‍പ്പള്ളി:ഭിന്ന ശേഷിയുളള വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് സ്പെഷല്‍ സ്കൂള്‍ അധ്യാപകരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍. പുല്‍പ്പള്ളിയില്‍ കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ നിന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പൗലോസ്, കെ.ജെ.പോള്‍, ശിവരാമന് പാറക്കുഴി, വര്‍ഗീസ് മുരിയന്‍ കാവില്‍, ഒ.ആര് രഘു, മേഴ്സി ബെന്നി, ഷിനു കച്ചിറയില്‍, അനില്‍ മോന്, എം ടി.കരുണാകരന്, സി.പി. വിന്‍സന്റ്, സിസ്റ്റര്‍ ആന്‍ സ്മരിയ, ടി. യു ഷിബു.എന്‍.യു. ഉലഹന്നാന്, ജോര്‍ജ് തട്ടാംപറമ്പില്‍, മേഴ്സി ബെന്നി, ബിജു പുലക്കുടിയില്‍, പി.എ.ഡീവന്‍സ്, മാത്യു ഉണ്ണിപള്ളി, ജോസ് നെല്ലേടം, പി.വി.സുരേഷ്, സിറ്റി ക്ളബ് പ്രസി. ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കായി മികച്ച സേവനം നടത്തിയതിന് പൂപ്പൊലി അവാര്‍ഡ് നേടിയ ടി.യു. ഷിബുവിനെയും ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍