സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയം;തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി സീതാമൗണ്ട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. തിരുനാളിന് തടക്കംകുറിച്ചുകൊണ്ട് ഇടവക വികാരി റവ.ഫാ.ജോയ് തുരുത്തേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഫാ. അനീഷ് ആലുങ്കല്‍ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്കു ശേഷം നൊവേനയും ലദീഞ്ഞും സെമിത്തേരി സന്ദര്‍ശനവും നടന്നു. ഇന്ന് വൈകീട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ കാര്‍മ്മികത്വം വഹിക്കും. ഫാ. ലാല്‍ പൈനുങ്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് ചാമപ്പാറ കപ്പേളയിലേക്ക് പ്രദിക്ഷണം നടക്കും. രാത്രി 8 മണിക്ക് പാലാ കമ്മ്യൂണിക്കേഷന്റെ നാടകം 'മധുരനൊമ്പരപ്പൊട്ട്' അരങ്ങേറും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച മുന്‍ വികാരി ഫാ. ജോഷി പുല്‍പ്പയില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് സീതാമൗണ്ട് കപ്പേളയിലേക്ക് പ്രദിക്ഷണം. നേര്‍ച്ച ഭക്ഷണത്തോടെ തിരുനാളിനു കൊടിയിറങ്ങും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍