OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതം :നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ;പ്രതികള്‍ പിടിയിലായത് കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം

  • Mananthavadi
20 Jan 2018

എബിവിപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ പേരാവൂര്‍ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് പേരാവൂര്‍ പൊലീസ് രേഖപ്പെടുത്തി. മുഴക്കുന്ന് പുത്തന്‍വീട്ടില്‍പി.മുഹമ്മദ് (കാടന്‍ 20), മുഴക്കുന്ന്മിനിക്കേല്‍വീട്ടില്‍ സലിം(26),നിര്‍വേലി അളകാപുരം സമീറ മന്‍സില്‍ അമീര്‍(25),പാലയോട് കീഴലൂര്‍ തെക്കയില്‍ വീട്ടില്‍ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്.രാഷ്ട്രീയ വിരോധം മൂലം കരുതിക്കൂട്ടിയുള്ള കൊലപാതമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് ബോയ്‌സ് ടൗണില്‍ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയോടെയാണ് ബൈക്കില്‍ വന്ന ശ്യാം പ്രസാദിനെ പിന്‍തുടര്‍ന്നു കറുത്ത റിറ്റ്സ് കാറിലെത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്. തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു  സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപം വെച്ചായിരുന്നു സംഭവം. വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ വരാന്തയില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ശ്യാം പ്രസാദിനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പോകുന്നവഴി മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് വ്യാപകമായി വാഹന പരിശോധന ശക്തമാക്കിയിരുന്നു.ഇതിനിടെ സംഘം തലപ്പുഴ ബോയ്സ് ടൗണില്‍വെച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു.തുര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show