ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച അഭിഭാഷകനെ പോലീസ് പിടികൂടി ; പിടികൂടിയ പോലീസുകാരനും അഭിഭാഷകനും വാക്കേറ്റം ; പോലീസ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് പിഴയീടാക്കിയ ശേഷം തിരികെ നല്‍കി

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് .തലശ്ശേരി റോഡില്‍ നിന്നും സ്‌കൂട്ടറിലെത്തിയ അഭിഭാഷകന്‍ ടി മണിയാണ് ട്രാഫിക് ലംഘിച്ച് ഗാന്ധി പാര്‍ക്ക് വഴി ടൗണ്‍ ഹാള്‍ റോഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്.ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ റഹീം നിയമംതെറ്റിച്ച് വന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സ്‌ക്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിതിനെ തുടര്‍ന്ന് വക്കീലും പോലീസും തമ്മില്‍ വാദപ്രതിവാദമുണ്ടായി. ഇതോടെ കണ്ടു നിന്ന നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും വക്കീലും നാട്ടുകാരും തമ്മില്‍ വാക്കേറ്റമാവുകയും ചെയ്തു.ഇതിനിടെ വക്കീല്‍ സ്‌കൂട്ടറുമായി പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല.നിയമം ലംഘിച്ച അഡ്വക്കേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ വിവരം ട്രാഫിക് പോലീസ് സ്റ്റേഷനിലറിയിക്കുകയും എസ് ഐ വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തുകയും ചെയ്തു . തുടര്‍ന്ന് സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.പിന്നീട് ട്രാഫിക് നിയമം ലംഘിച്ചതിനുള്ള പിഴ ഈടാക്കി സ്‌കൂട്ടര്‍ പിന്നീട് വിട്ടുനല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍