ആദിവാസി യുവതിയുടെ മരണം:യൂത്ത് കോണ്‍ഗ്രസ് സി.എച്ച്.സി ഉപരോധിച്ചു
പുല്‍പ്പള്ളി പാളകൊല്ലി കട്ടക്കണ്ടി കോളനിയിലെ മഞ്ജു (22) വിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഉപരോധിച്ചു.അരിവാള്‍ രോഗിയായ യുവതിക്ക് പുല്‍പ്പള്ളി സി.എച്ച്.സി യില്‍ നിന്ന് യഥാസമയം ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ് ഉപരോധ സമരം ഉദ്ഘാനം ചെയ്തു.ആദിവാസികളെ മൃഗതുല്യം കാണുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനും ട്രൈബല്‍ വകുപ്പിനുമാണ് ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്നും അദ്ദേഹം.ജോമറ്റ് വാദ്യത്ത് അദ്ധ്യക്ഷതവഹിച്ചു.തോമസ് പഴൂക്കാല,സനു രാജപ്പന്,ലിജോ,സിജി തോട്ടത്തില്‍,ശിവരാമന് പാറക്കുഴി,പി.ടി ജോസഫ്,വര്‍ഗീസ് മൂരിയന്‍ കാവില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍