പൂപ്പൊലിയില്‍ നടത്തുന്ന ഡി.ജെ മ്യൂസിക് നൈറ്റ് നിയമവിരുദ്ധം :യൂത്ത് കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി:പൂപ്പൊലിയുടെ സമാപന ദിവസം നടത്തുന്ന ഡി .ജെ മ്യൂസിക് നൈറ്റ് നിയമവിരുദ്ധമാണെന്ന് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു .സര്‍ക്കാര്‍ പണം ഉപയോഗിച്ച നടത്തുന്ന പരിപാടിയില്‍ സ്വകാര്യ വ്യക്തിക്ക് പരിപാടി നടത്താന്‍ അവസരം നല്‍കുകയും ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വില്‍ക്കാനുള്ള അനുമതി നല്‍കുകയും ചെയ്തത് പൂപ്പൊലി കാണാന്‍ വരുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.ഡി.ജെ മ്യൂസിക് നൈറ്റ് നടത്തുന്നവര്‍ വില്‍ക്കുന്ന ടിക്കറ്റിന്റെ മുപ്പത് ശതമാനം തുക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് ലഭിക്കുമെന്നാണ് അധികാരികള്‍ പറയുന്നത് .എന്നാല്‍ വില്പന നടത്തുന്ന ടിക്കറ്റുകള്‍ പഞ്ചായത്തില്‍ നിന്ന് സീല്‍ ചെയ്യാതെയാണ് വില്പന നടത്തുന്നത് .യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പരിപാടി നടത്തുന്നത്.പോലീസ് .ഫയര്‍ ആന്‍ഡ് റെസ്ക്യൂ തുടക്കിയ സ്ഥാപനകളില്‍ നിന്ന് പരിപാടിക് ലഭിക്കാനുള്ള അനുമതി പോലും ഇല്ലാതെയാണ് പരിപാടി നടത്തുന്നത് .പൂപ്പൊലിയുടെ സ്വാഗത സംഗത്തില്പോലും ചര്‍ച്ച ചെയ്യാതെ പരിപാടി നടത്താന്‍ അനുമതി നല്‍കിയത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉന്ന വ്യക്തികളുടെ ഇടപെടല്‍ മൂലമാണെന്നും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍