വീട്ടമ്മയെ കാറില്തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: യുവാവിനെ അറസ്റ്റു ചെയ്തു; കാല്‍നടയാത്രക്കാരിയെ കാറില്‍ തട്ടിക്കൊണ്ടിപോകാനാണ് ശ്രമിച്ചത്
പുല്‍പ്പള്ളി അമരക്കുനി വയലിപ്പാറ ബിജു മാത്യു (45)വിനെയാണ് പുല്‍പ്പള്ളി അഡി.എസ്ഐ ടിപി മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് പുല്‍പ്പള്ളി ചെറ്റപ്പാലത്തിന് സമീപംവെച്ച് കാല്നടയാത്രക്കാരിയായിരുന്ന വീട്ടമ്മയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ ഐപിസി 363, 354 (ഡി) മുതലായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയായ വീട്ടമ്മയെയാണ് ബിജു കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതിയുള്ളത്. കെഎല്‍ 60 5050 നമ്പര്‍ സ്വിഫ്റ്റ് കാറിലെത്തിയ ബിജു ഒന്നിലേറെ തവണ തന്നെ കാറിന്റെ ഉള്ളിലേക്ക് വലിച്ചകയറ്റാന് ശ്രമിച്ചതായി യുവതി പരാതിപ്പെടുന്നു. ആദ്യത്തെ ശ്രമിത്തില്‍ യുവതി കുതറിമാറി തൊട്ടടുത്ത വീട്ടിലേക്ക് പോയതിനുശേഷം കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് വീണ്ടും പോകുന്നതിനിടെ പ്രതി രണ്ടാമതും കാറിന്റെ ഡോര്‍ തുറന്ന് തന്നെ കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചതായും യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവ സമയത്ത് ബിജു മദ്യലഹരിയിലായിരുന്നു. വീട്ടില്‍ തനിച്ച് താമസിച്ചുവരുന്ന ബിജു മദ്യലഹരിയില്‍ മുമ്പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിനും, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ബിജുവിനെതിരെ പുല്‍പ്പള്ളി പോലീസ് കേസെടുക്കുകയും ഇന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇയ്യാളെ കോടതിയില്‍ ഹാജരാക്കും. പുല്‍പ്പള്ളി അഡി.എസ്ഐ ടിപി മാത്യു, ജൂനിയര്‍ എസ്ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍