ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പുല്‍പ്പളളി: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പുല്‍പ്പളളി യൂണിറ്റിന്റെ നേതൃത്വത്തില്‍ പഴശ്ശിരാജാ കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രതിനിധികളായ എന്‍.യു.ഇമ്മാനുവല്‍, നിഷാദ് അബ്ബാസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. സമൂഹത്തിലെ അശരണരായ രോഗികളെ പരിപാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന വിവിധ രോഗങ്ങളെക്കുറിച്ചും ക്ലാസ്സുകളെടുത്തു. കോളേജ് പ്രിന്‍സിപ്പള്‍ ഡോ.എ.ഒ.റോയ് പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍മാരായ ടോണി തോമസ് പൊടിമറ്റം, സ്മിത ചാക്കോ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ നന്ദു മനോജ്, ജ്യോതിഷ് ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍