കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷന് ബത്തേരി താലൂക്ക് സമ്മേളനം നടത്തി
ബത്തേരി:തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തുക,തൊഴിലാളികള്‍ക്ക് നല്കികൊണ്ടിരുന്ന സബ്സിഡി റേഷന്‍ പുനഃസ്ഥാപിക്കുക,തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്തവരുടെ രേഖകള്‍ ഉടന്‍ വിതരണം ചെയ്യുക,തൊഴിലാളി പെന്ഷന് 5000 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ബത്തേരി താലൂക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.കെ മനോഹരന് ഉദ്ഘാടനം ചെയ്തു.ബത്തേരി താലൂക്ക് പ്രസിഡന്റ് കെ.ആര് സുരേന്ദ്രന് അദ്ധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡന്റ് റോസ്ബെല്‍ ജോസ് മുക്യപ്രഭാഷണം നടത്തി.ഭാരവാഹികളായ ബിന്ദുരമേഷന്,എം ബിന്ദു,പി.കെ ഉഷാകുമാരി,ലൗലി മത്തായി,പുഷ്പലത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍