മൃതദേഹം തിരിച്ചറിഞ്ഞു; മരണകാരണം കാട്ടാനയുടെ ആക്രമണം
പൂതാടി വേനക്കൊല്ലിയില് വനാതിര്‍ത്തിയില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.ചീയമ്പം 73 ലെ പുതുപറമ്പില്‍ ജോണിയുടെതാണ് മൃതദേഹം. ബൈബിള്‍ പ്രചരണവുമായി ബന്ധപ്പെട്ടും മറ്റും സഞ്ചരിക്കുക പതിവായിരുന്ന ജോണിയെ ഇന്നലെ രാത്രിയിലാണ് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് അടുത്തിടെ കാട്ടാന ശല്യം രൂക്ഷമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിനിടയില്‍ ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ ഇരുളം - മൂന്നാനക്കുഴി റോഡ് ഉപരോധിക്കുകയാണ് (10.30 am) . കൂടാതെ കേണിച്ചിറ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്‍ക്വസ്റ്റും നാട്ടുകാര്‍ തടഞ്ഞിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍