കഞ്ചാവുമായി അറസ്റ്റില്‍
ബത്തേരി തൊടുവെട്ടി അന്നേടുത്ത് വീട്ടില്‍ മുരളി ( ശോഭരാജ് -65) യെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി മേഖലയിലെ കോളേജ്, സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സമീപവാസിയായ മുരളി 100 ഗ്രാം കഞ്ചാവുമായി പിടിയിലാകുന്നത്. 1980 മുതല്‍ വിവിധ ജില്ലകളിലെ വാഹന മോഷണകേസുകളിലും മറ്റും പ്രതിയായ വ്യക്തിയാണ് മുരളി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍